News & Events / അബുദാബി കെ എം സി സി - സി.എച്ച് അനുസ്മരണ സമ്മേളനം
അബുദാബി കെ എം സി സി - സി.എച്ച് അനുസ്മരണ സമ്മേളനം

അബൂദാബി : സി.എച്ച് മുഹമ്മദ്‌ കോയ സാഹിബ്‌ തന്റെ പൊതു പ്രവർത്തനത്തിലൂടെ സമുദായത്തെ ഉന്നതിയിലെത്തിക്കുന്നതോടൊപ്പം സമൂഹത്തെയും പുരോഗതിയിൽ എത്തിച്ചുവെന്ന് കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. അബൂദാബി സംസ്ഥാന കെ.എം.സി.സി. സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.എച്ചിന്റെ വേർപാടിന് മുപ്പത്തി ഒന്ന് വർഷത്തിനു ശേഷവും അദ്ദേഹത്തെ ഇത്തരുണത്തിൽ അനുസ്മരിക്കപ്പെടുമ്പോൾ സി.എച്ച് എന്ന വ്യക്തി അത്രത്തോളം മനുഷ്യ മനസ്സുകളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നതിന്റെ തെളിവാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ആ പഴയ കാലത്ത് ഉണ്ടായിരുന്ന രാഷ്ട്രീയ സൌഹൃദങ്ങൾ ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കയാനെന്നും ഇപ്പോളത്തെ രാഷ്ട്രീയ പ്രവർത്തകർ സി.എച്ചിൽ നിന്നും രാഷ്ട്രീയ മര്യാദകൾ പ ിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീർ പരിപാടി ഉത്ഘാടനം ചെയ്തു. കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട്‌ എൻ.കെ. മൊയ്തീൻ അധ്യക്ഷത വഹിച്ചു.ഇസ്ലാമിക് സെന്റെര് പ്രസിഡണ്ട്‌ പി. ബാവ ഹാജി, അബ്ദുള്ള ഫാറൂഖി, സുന്നി സെന്റെര് പ്രസിഡണ്ട്‌ ഡോ.അബ്ദുൽ റഹിമാൻ ഒളവട്ടൂർ, എവർ സേഫ് ഗ്രൂപ്പ് എം.ഡി സജീവൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ വെച്ച് വിവിധ ജില്ല കെ.എം.സി.സി. കമ്മിറ്റികൾ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ പ്രത്യാശ പദ്ധതിയിലേക്കുള്ള സഹായത്തിന്റെ ധന സഹായം മന്ത്രി എം.കെ. മുനീറിനെ ഏൽപ്പിച്ചു. രണ്ടാം പെരുന്നാൾ ദിനത്തിൽ കാസര്ഗോഡ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഇശൽ വിരുന്നിന്റെ ബ്രോഷർ പ്രകാശനവും മന്ത്രി നിർവഹിച്ചു. കെ.എം.സി.സി. സെക്രെട്ടറി നസീര് ബി.മാട്ടൂൽ സ്വാഗതവും ട്രഷറർ സി. സമീർ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.